ഇങ്ങനെയൊക്കെ തന്നെയാണ് ഗുജറാത്തും u.p യും വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ജാതി മത നിറ വ്യത്യാസത്തിൽ തിരിഞ്ഞു വന്നത് . ഈ അടുത്താണ് ഈ സംസ്ഥാങ്ങളെല്ലാം വർഗീയമായി ഇത്രയും വേർതിരിക്കാൻ തുടങ്ങിയത് .ഒരുപാട് വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം ഇനി ഒരിക്കലും നമ്മുടെ 'മതേതര ഇന്ത്യ' തിരിച്ചു വരില്ല എന്നതാണ് . അത്രയ്ക്കും ജാതീയ ചിന്തകൾ മനസ്സുകളെ കീഴടക്കി കഴിഞ്ഞു .. നമ്മളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന ഒരു പ്രതിജ്ഞ , "ഭാരതം എന്റെ നാടാണ്"എന്ന് തുടങ്ങുന്നത് ഓർക്കുന്നുണ്ടാകും ഇനി അതും അധിക കാലം ഉണ്ടാകില്ല . അതിലും എവിടെയെക്കൊയോ വളർന്നു വരുന്ന കുട്ടികളിൽ മതേതരത്വത്തിന്റെ നന്മകൾ അറിയാതെ ഓർമിപ്പിച്ചിരുന്നു ,അതുകൊണ്ട് തന്നെ ഇനിയതും ഇല്ലാതാകും .
പക്ഷെ ഇതിൽ നിന്നൊക്കെ വേറിട്ടു നിന്നിരുന്ന സൗത്ത് ഇന്ത്യയുടെ വിദ്യാസമ്പന്നതയുടെ സമ്പത്തായി നമ്മൾ തന്നെ കരുതിയിരുന്ന ഈ കൊച്ചു കേരളവും ഇന്ന് ഈ വഴിയിലേക്ക് മാറി ചിന്തിച്ചു തുടങ്ങുന്നുണ്ടോ ..ഉണ്ട് എന്നുള്ളതാണ് സത്യം . അല്പം വൈകിയാലും ദൈവങ്ങളെ മുതലെടുത്തുള്ള രാഷ്ട്രിയം അത് വരിക തന്നെ ചെയ്യും . ഇന്നതു പലരുടെയും ഞരമ്പുകളിൽ ഏതോ ലഹരിമരുന്നെന്ന പോലെ . തെറ്റെന്നറിഞ്ഞിട്ടും സ്വാർത്ഥവും അതിലുപരി തുച്ഛവുമായ രാഷ്ട്രിയനേട്ടത്തിന് വേണ്ടി കയറ്റിവിടുന്ന ഈ വിഷമുണ്ടല്ലോ അത് നിങ്ങളുടെ തലമുറ തന്നെ അനുഭവിച്ചു തീർക്കേണ്ടി വരും ..
ഇന്ന് നാട്ടിൽ ഏറ്റവും കൂടുതൽ വർഗീയ ചിന്തകൾ ആളുകളിലേക്കു എത്തിക്കുന്നത് ഒരു മതസംഘടനയോ അല്ലെങ്കിൽ അതിലൂന്നിയ രാഷ്ട്രിയ പാർട്ടിയോ അല്ല ,പകരം മതേതര സംഘടന എന്ന് ഊറ്റം കൊള്ളുന്ന ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രിയകക്ഷികൾ തന്നെയാണ് .അതും രാഷ്ട്രീയമായി ഇവിടുത്തെ പ്രബുദ്ധ ജനങ്ങളെ ഭിന്നിപ്പിക്കാനും അവരുടെ താത്കാലിക നേട്ടങ്ങളുമാണ് അവരുദ്ധേശിക്കുന്നതെങ്കിലും ദൂരവ്യാപകമായി നിഷ്കളങ്കരായ ആളുകളിലേക്ക് , അല്ലെങ്കിൽ പ്രത്യേകിച്ച് ഒരു രാഷ്ട്രീയമില്ലാത്ത ഒരുകൂട്ടം ആളുകളിൽ മതപരമായി ചിന്തിപ്പിക്കുകയും അത് രാഷ്ട്രിയ മാക്കുകയും ചെയ്യുന്നു .ഇതിനെ വളം നൽകി പരിപോഷിപ്പിക്കുക മാത്രമേ മറ്റു വർഗീയ സംഘടനകൾക്കു വേണ്ടൂ ..
ഇല്ലെങ്കിൽ എത്രയെത്ര വർഷങ്ങൾക്കു മുൻപേ നമ്മുടെയൊക്കെ കാർന്നോന്മാരുടെ ഉള്ളിൽ നിന്നും എത്രയോ മഹാന്മാരുടെ പരിശ്രമഫലമായി ഇല്ലാതായ അവർണ്ണ സവർണ്ണ ചിന്തകൾ എപ്പോൾ പെട്ടെന്ന് എങ്ങിനെ ഉണ്ടായി.. അതിനെ കളഞ്ഞിടത്തുനിന്ന് കൊച്ചു കൊച്ചു താത്കാലിക നേട്ടങ്ങൾക്കായി ഈ മതേതര കക്ഷികൾ പ്രത്യേകിച്ച് ഇപ്പോൾ ഭരിക്കുന്ന കക്ഷിയോ ഇതുവരെയും ഭരിച്ച കക്ഷികളോ അതിനെ വളർത്തി കൊണ്ടുവന്നതാണ് . അതിപ്പോൾ ഒറ്റപെട്ട കൊലപാതകങ്ങൾ ആണെങ്കിൽ ഇനിയത് വംശീയ കൂട്ടക്കൊലയിൽ എത്താതിരിക്കട്ടെ .
ജാതി മത വർഗീയ ചിന്തകൾക്ക് നമുക്ക് ഇടം കൊടുക്കാതിരിക്കും ,അതിനായി ആദ്യം അത് കേൾക്കാതിരിക്കാം ,പിന്നെ അതിനു പരമാവധി എതിർത്തോ അനുകൂലിച്ചോ സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യം കൊടുക്കാതിരിക്കാം ,ഇതെല്ലാം ഒരുപാട് പ്ലാൻ ചെയ്തു ചിന്തിച്ചു നമ്മളെ കൊണ്ട് ചെയ്യിക്കുന്ന എഴുതിവെച്ച തിരക്കഥകളാണെന്നു തിരിച്ചറിയാൻ ശ്രമിക്കാം ..
അടുത്ത തലമുറയും സ്കൂളുകളിൽ ആ പ്രതിജ്ഞ തന്നെ ചൊല്ലട്ടെ ..
"ഭാരതം എന്റെ നാടാണ് .എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് ......."